ധീര ദേശാഭിമാനി എടച്ചന കുങ്കന് അര്‍ഹമായ സ്മാരകം നിര്‍മിക്കണമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി. മാറിമാറി വന്ന സര്‍ക്കാരുകള്‍ ചരിത്ര പുരുഷന്മാരെ അവഗണിക്കുന്ന നിലപാടാണ് തുടര്‍ന്നു പോരുന്നത്.
വയനാട്ടിലെ ചരിത്ര പുരുഷന് മാരുടെ സ്മാരകങ്ങള്‍ സംരക്ഷിക്കാനോ അവര്‍ക്ക് വേണ്ടത്ര പരിഗണന കൊടുക്കാനോ അധികാരികള്‍ തയ്യാറാവുന്നില്ല. വയനാട്ടിലെ ധീര ദേശാഭിമാനികളുടെ സ്മാരക ഭൂമികള്‍ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ചരിത്ര പുരുഷന്മാര്ക്ക് അര്‍ഹമായ സ്മാരകം നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും യുവമോര്‍ച്ച പുളിഞ്ഞാലില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് അദേഹം പറഞ്ഞു.
ജിതിന് ഭാനു അധ്യക്ഷത വഹിച്ചു. ലക്ഷ്മി കക്കോട്ടറ, മഞ്ഞോട്ട് ചന്തു, മനോജ് എ.എ., കൂവണ വിജയന് ,രാജന് കൊല്ലിയില്‍, വൈശാഖ്, തങ്കച്ചന്, ബാലകൃഷ്ണന്, രമേശന് കെ.കെ, പ്രദീപ് എ. പി, സജിത്ത്.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: