കുമ്പള: മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടും ജനങ്ങള്‍ക്ക് ഭയാശങ്കയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രസ്താവന അവസരവാദപരമാണെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മുരളീധര യാദവ് പറഞ്ഞു. യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുമിത് രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.മഹേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.എന്‍. ബാലകൃഷ്ണന്, ബിജെപി ജില്ലാ കമ്മറ്റിയംഗം രമേഷ്ഭട്ട്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിമാരായ സ്വപ്ന ബായാര്‍, ചന്ദ്രകാന്ത് ഷെട്ടി, ബിജെപി മഞ്ചേശ്വരം കമ്മറ്റിയംഗം ശശി കുമ്പള, ഹരീഷ്, സുധാകര കാമത്ത് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച കുമ്പള പഞ്ചായത്ത് പ്രസിഡന്റായി സുധാകര കാമത്തിനെ മണ്ഡലം പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മധുസൂദനന് സ്വാഗതവും അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: