കഞ്ചിക്കോട്: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, കേന്ദ്രീയ വിദ്യാലയ സംഘാതന്‍ ദക്ഷിണേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ഫ്ളോക്ക് ലീഡര്‍മാരുടെയും കബ് മാസ്റ്റര്‍മാരുടെയും ഏഴുദിവസത്തെ പരിശീലന പരിപാടി കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ഇന്നാരംഭിക്കും. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 64 അധ്യാപകരാണ് ഏഴുദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
കേന്ദ്രീയ വിദ്യാലയ സംഘാതന്‍ കേരള മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉമാ ശിവരാമന് ഉദ്ഘാടനം ചെയ്യും. വിദ്യാലയ മാനേജ്മെന്റ്സ് കമ്മിറ്റി ചെയര്‍മാനും ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ജനറല്‍ മാനേജരുമായ പി.എം.ഗോപാലകൃഷ്ണന് അധ്യക്ഷത വഹിക്കും.
പ്രിന്‍സിപ്പലും ദേശീയ ഇന്‍സെന്റീവ് അവാര്‍ഡ് ജേതാവുമായ കെ.രാജേശ്വരി,വൈസ് പ്രിന്‍സിപ്പല്‍ കെ.സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ ക്ലാസെടുക്കും.27ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപനസമ്മേളനം അസിസ്റ്റന്റ് കമ്മീഷണര്‍ സി.കരുണാകരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: