പാലക്കാട്: നഗരസഭയിലെ വികസനകാര്യങ്ങളെക്കുറിച്ച് പഠിക്കാതെ അഭിപ്രായം പറയുന്ന കോണ്‍ഗ്രസ്,സിപിഎം നേതാക്കള്‍ ജനങ്ങളുടെ മുന്നില്‍ സ്വയം അപഹാസ്യരാവുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.
അമൃത്പദ്ധതിക്കാവശ്യമായ നഗരസഭാ വിഹിതം കണ്ടെത്തിയിട്ടില്ല എന്നതും,എബിസി പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി തുടങ്ങിയ ഇവരുടെ പ്രസ്താവനകളില്‍ നിന്നുതന്നെ നഗരസഭയോടുള്ള അശ്രദ്ധ വെളിവാക്കുന്നതാണ്. അമൃത് പദ്ധതിയുടെ നഗരസഭാ വിഹിതത്തിനാവശ്യമായ 70 ലക്ഷം രൂപ പൊതുമേഖലാ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കണ്ടെത്തിയത് അറിയാതെയാണ് നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തു വന്നിട്ടുള്ളത്.
തെരുവ് നായശല്യം നിയന്തിക്കുന്നതിനുള്ള എബിസി പദ്ധതിക്ക് 9.25ലക്ഷം രൂപ പദ്ധതി വിഹിതത്തില്‍ നിന്നും മാറ്റി വയ്ക്കുകയും കഴിഞ്ഞ 15 ദിവസത്തില്‍ 40 തെരുവ് നായകളെ വന്ധീകരണംനടത്തിയത് അറിയാതെ അഭിപ്രായം പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും അപഹാസ്യരാവുകയാണ്.
തുമ്പൂര്‍മൊഴി പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നഗരത്തില്‍ നാല് കേന്ദ്രങ്ങളില്‍ മാലിന്യശേഖരണകേന്ദ്രങ്ങള് സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയും കൗണ്‍സിലും അനുമതി നല്‍കിയിട്ടുണ്ട്.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. എന്നാല്‍ ഇതേകുറിച്ചൊന്നും പഠിക്കാതെ കോണ്‍ഗ്രസ്, സിപിഎം നേതൃത്വം അഭിപ്രായം പറയരുതെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന് നഗരസഭയുടെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തെയും ശുചീകരണ രംഗത്തെയും തകര്‍ത്ത ഭവദാസിന് ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നഗരസഭയക്കു നല്‍കാനുള്ള 14 കോടി രൂപ അനുവദിച്ചുകിട്ടാനുള്ള നടപടിയാണ് നഗരവികസനത്തില്‍ യഥാര്‍ത്ഥ താല്പര്യം ഉണ്ടെങ്കില്‍ സിപിഎം ചെയ്യേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: