പാലക്കാട്: കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോളേജുകളില്‍ ശക്തിതെളിയിച്ച് എബിവിപി.
ജില്ലയിലെ പ്രധാന ക്യാമ്പസുകളിലെല്ലാം ഉജ്ജ്വല വിജയം കാഴ്ച്ചവച്ച് എബിവിപി സാന്നിധ്യമുറപ്പിച്ചിരിക്കുകയാണ്. ദേശീയത ഉയര്‍ത്തിക്കാട്ടിയായിരുന്നു എബിവിപിയുടെ പോരാട്ടം. പാലക്കാട് കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി കോളേജില്‍ മുഴുവന്‍ സീറ്റും നേടി യൂണിയന് പിടിച്ചെടുത്തു.
ഗവ. വിക്ട്ടോറിയ കോളേജില്‍ പിജി റെപ്പ് ആയി എബിവിപിയുടെ അമിത്ത് വിജയിച്ചു. വടക്കഞ്ചേരി ഐഎച്ച്ആര്‍ഡിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം നേടിയെടുത്തു.
ആദ്യമായി മത്സരിച്ച ആലത്തൂര്‍ എസ്എന്‍ കോളേജ്, നെന്മാറ എന്‍എസ്എസ് എന്നിവിടങ്ങളില്‍ എബിവിപി വിജയിച്ചു. ഒറ്റപ്പാലം എന്‍എസ്എസില്‍ ആറുസീറ്റും ഷൊര്‍ണ്ണൂര്‍ എസ്എന്‍കോളേജില്‍ 15 സീറ്റും നേടി. പട്ടാമ്പി സംസ്കൃത കോളേജില്‍ തേര്ഡ്റെപ്പ് എന്നിവ ഉള്‍പ്പടെ വിവിധ ക്യാപസുകളില്‍ എബിവിപി വന്‍ മുന്നേറ്റമാണ് നടത്തിയത്.
എബിവിപിയെ പിന്തുണച്ച ക്യാമ്പസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ കണ്‍വീനര്‍ ജി.അരുണ്‍ കുമാര്‍ നന്ദി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: