കോഴിക്കോട്: ഷൊര്‍ ണൂര്‍-മംഗലാപുരം റെയില്‍ പ്പാത വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ നരേഷ്‌ലാല്‍ വാണി പറഞ്ഞു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ഫ്‌ളാറ്റ ്‌ഫോമില്‍ പുതുതായി നിര്‍ മ്മിച്ച യാത്രക്കാര്‍ക്കുള്ള 18 ഷെല്‍ട്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂര്‍, ചെറുവത്തൂര്‍ എന്നീ രണ്ട് സബ്‌സ്റ്റേഷനുകളുടെ പണി പൂര്‍ത്തിയാകാനുണ്ട്. ഡിസംബറിന് മുമ്പ് ഇത് പൂര്‍ത്തിയാകും. വടക്കന്‍ കേരളത്തിലെ ആദ്യ എക്‌സിക്യൂട്ടീവ് ലോഞ്ച് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ആരംഭിക്കും. നാലാമത്തെ ഫ്‌ളാറ്റ് ഫോമില്‍ എക്‌സലേറ്റര്‍ സ്ഥാപിക്കും. കേന്ദ്ര റെയില്‍ വെ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് റെ യില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എടുത്തുവരികയാണ്. പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കും. നിലവിലുള്ള പാര്‍സല്‍ ഓഫീസ് മാറ്റി സ്ഥാപിച്ച് നാലാം ഫ്‌ളാറ്റ്‌ഫോമില്‍ റെസ്റ്റോറന്റ് താമസിയാതെ ആരംഭിക്കും- അദ്ദേഹം പറഞ്ഞു. 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു കോടി 99 ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്‌ളാറ്റ്‌ഫോമിലെ ഷെല്‍ട്ടറുകള്‍ പണിതത്. ഉദ്ഘാടന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പാലക്കാട് ഡിവിഷന്റെ കീഴിലെ ഏക എ വണ്‍ കാറ്റഗറി സ്റ്റേഷനാണെന്നും നിലവില്‍ കേരളത്തില്‍ ആകെ നാല് എ വണ്‍ കാറ്റഗറി സ്റ്റേഷനുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട എസ്‌കലേറ്റര്‍, മൂന്ന് ലിഫ്റ്റുകള്‍, മൂന്ന് മേല്‍പ്പാതകള്‍, എന്നിവ സ്റ്റേഷനിലുണ്ട്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കാറുകള്‍, ഷീ ടോയ്‌ലെറ്റുകള്‍ ഹൃദ്രോഗികള്‍ക്കുള്ള പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍ എന്നിവയും സ്റ്റേഷനിലുണ്ട്.
ഒന്നും നാലും പ്ലാറ്റുഫോമുകളില്‍ പുതുതായി 18 പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളാണ് പണിതിരിക്കുന്നത്. 16 മീറ്റര്‍ നീളവും 9 മുതല്‍ 14 മീറ്ററുകള്‍ വീതിയുമാണ് ഇതിനുള്ളത്. കടുത്ത ചൂടിനെയും കനത്ത മഴയെയും അതിജീവിക്കുന്ന മേല്‍പ്പുരകളാണ് ഇതിന്റെ പ്രത്യേകത. 60 ഓളം തീവണ്ടികളാണ് ശരാശരി ഒരു ദിവസം ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. പ്രതിദിനം 60,000 യാത്രക്കാരുള്ള ഈ സ്റ്റേഷനില്‍ ശരാശരി 80 കോടി രൂപയാണ് യാത്രാ ഇനത്തില്‍ ലഭിക്കുന്ന വരുമാനം. സ്റ്റേഷനു കീഴില്‍ യാത്ര ടിക്കറ്റ് ലഭിക്കുന്ന രണ്ട് സ്വകാര്യ സുവിധാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താമസിയാതെ മെമു സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോഴിക്കോട് റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ യോഗം ചേരുമെന്നും തിയ്യതി അടുത്തുതന്നെ തീരുമാനിക്കുമെന്നും എം.കെ. രാഘവന്‍ എംപി പറഞ്ഞു.















