അങ്ങാടിപ്പുറം: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ശരിയാക്കുന്നതിനായി കുഴിച്ച കുഴി മാസങ്ങളോളമായിട്ടും കുഴിച്ചുമൂടാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. റോഡിലൂടെ ശുദ്ധജലം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി കുഴിയെടുക്കുകയായിരുന്നു.
എന്നാല്‍ ഈ കുഴി ഇതുവരെ മൂടിയിട്ടില്ല. അര്‍ബ്ബണ്‍ കുടിവെള്ള പദ്ധതികള്‍ വന്നു ചേരുന്ന വൈലോങ്ങര ജംങ്ഷനിലെ ഈ അപകട കുഴിയിലൂടെ ശുദ്ധജലം പുറത്തേക്കൊഴുകി കൊണ്ടിരിക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായതിനാല്‍ യാത്രക്കാര്‍ക്കും, രാത്രിയാകുന്നതോടെ വഴിയാത്രക്കാര്‍ക്കും ഈ അപകടകുഴി ഏറെ ഭീഷണി സൃഷ്ട്ടികുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ പരാതികള്‍ ഉയരുന്നുണ്ട്.
മൂര്‍ക്കനാട് പഞ്ചായത്തിലെ ഏറ്റവും വലിയ ടൗണായ കുറുപ്പത്താല്‍ ടൗണിലെ സ്ലാബ് തകര്‍ന്നിട്ട് മാസങ്ങളോളമായി. കാല്‍നട യാത്രക്കാര്‍ മുതല്‍ വാഹനയാത്രക്കാര്‍ക്ക് വരെ ഭീഷണിയാകുന്നു. ഒരു മാസം മുമ്പ് ഈ കുഴിയില്‍ കാല്‍നട യാത്രികന് വീണു സാരമായി പരിക്കേറ്റിരുന്നു. ഓടി കൂടിയ നാട്ടുകാരുടെ ഇയാളെ കുഴിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആഴ്ച്ചകള്‍ക്കു മുമ്പ് സ്കൂട്ടര്‍ വന്ന് ഇതേ കുഴിയില്‍ വീണും അപകടം സംഭവിച്ചിരുന്നു. രാത്രിയായാല്‍ ടൗണില്‍ ആകെ തെളിയുന്നത് രണ്ട് തെരുവുവിളക്കുകള്‍ മാത്രമാണ്. ഓരോ വൈദ്യുതി പോസ്റ്റിലും വെളിച്ചം തെളിഞ്ഞിരുന്നു എന്നാല്‍ ഇന്നിവിടങ്ങളിലെല്ലാം സന്ധ്യയാകുന്നതോടെ ഇരുട്ടിലാകും. നിരവധി കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിനോട് ചേര്‍ന്നാണ് ഇത്തരം ചതിക്കുഴികളുള്ളത്.
ജനങ്ങളുടെ ജീവന് തന്നെ അപകടത്തിലാകാവുന്ന പ്രശ്നമായിട്ടും അധികൃതര്‍ നിസംഗത തുടരുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: