മലപ്പുറം: ബാങ്ക് വായ്പയുടെ പേരില്‍ സംരംഭകര്ക്കെതിരായുള്ള നടപടി അവസാനിപ്പിക്കണമെന്ന് അക്ഷയ ആന്‍ഡ് ഓള് ഐടി എന്റ്ര്പ്രണേഴ്സ,് എംപ്ലോയിസ് യൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പൂര്‍ണ്ണമായ പ്രോത്സാനത്തോടെ 2003-ലെടുത്ത വായ്പയുടെ പേരിലാണ് ഇപ്പോഴും സംരംഭകരെ പീഡിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ സാക്ഷരതാ പരിശീലനത്തിന്റെ തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടാന്‍ വൈകിയതാണ് ലോണ്‍ തിരിച്ചടക്കാതിരിക്കാനും വലിയ തുകയുടെ പിഴപ്പലിശക്കും കാരണമായത്.
ഇത് ബോധ്യമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയ അക്ഷയ കേന്ദ്രങ്ങളുടെ വായ്പ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴിവാക്കിക്കൊടുത്തിരുന്നു.
അക്ഷയ യൂണിയന് നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 20ന് നിലവില്‍ നഷ്ടത്തില്‍ പ്രവര്ത്തിച്ചുകൊണ്ടിരുക്കുന്ന കേന്ദ്രങ്ങള്‍ക്കും ഈ ആനുകൂല്യം അനുവദിച്ച് വിവരസാങ്കേതിക വകുപ്പ് ഉത്തരവ് ഇറക്കി. ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും, ചില ബാങ്കുകള്‍ സംരംഭകരെ നോട്ടീസയച്ചും ഭീഷണിപ്പെടുത്തിയും ദ്രോഹിക്കുകയാണ്. ബാങ്കുകള്‍ ഇത്തരം പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഹാസിഫ് ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.അബ്ദുല്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പട്ടാക്കല്‍ അഷ്റഫ് അരിക്കോട്, ഹംസ മീനടത്തൂര്‍, സി.എച്ച്.അബ്ദുസമദ് മലപ്പുറം, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, കെ.എം മൊയ്തു കൊണ്ടോട്ടി, പി.കെ മന്‍സൂര്‍ അലി പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് ഷിഹാബ് പടിഞ്ഞാറ്റുമുറി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: