കോഴിക്കോട്: ആവേശകരമായ പ്രചാരണവും നിശബ്ദ പ്രചാരണവും കഴിഞ്ഞ് ബേപ്പൂര്‍ ഇന്ന് ബൂത്തിലേക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍ 41-ാം വാര്‍ഡായ അരീക്കാടാണ് ഉപതെരഞ്ഞെടുപ്പിനായി ഇന്ന് ബൂത്തിലേക്ക് പോകുന്നത്. ബിജെപിയും ഇരു മുന്നണികളും ഇവിടെ മത്സരത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്. മുന്‍ മേയര്‍ വികെസി മമ്മദ്‌കോയ എംഎല്‍ എ ആയതിനെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അനില്‍കുമാര്‍ (ബിജെപി), ടി. മൊയ്തീന്‍കോയ(എല്‍ഡിഎഫ്), എസ് വി സയ്യിദ് മുഹമ്മദ് ഷമീന്‍ (യുഡിഎഫ്) എന്നിവര്‍ ഉള്‍പ്പെടെ 6 പേര്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ബിജെപിയും ഇടതു മുന്നണിയും പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ യുഡിഎഫ് കുട ചിഹ്നമാക്കിയാണ് രംഗത്തുള്ളത്. ഇടതു വലതു മുന്നണിസ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്‍ ഉണ്ടെന്നുള്ളതും പ്രത്യേകതയാണ്. അഞ്ച് പോളിംഗ് സ്റ്റേഷനുകളിലായി 6072 വോട്ടര്‍മാര്‍ വിധിയെഴുതും. അരീക്കാട് എഎല്‍പി സകൂളില്‍ നാലും നല്ലളം എയുപി സ്‌കൂളില്‍ ഒരു ബൂത്തുമാണ് ക്രമീകരിച്ചത്.
പലരും ജയിച്ചുപോയിട്ടുണ്ടെങ്കിലും ഡിവിഷനെ വേണ്ടപോലെ നോക്കിയില്ലെന്ന ബിജെപിയുടെ ആരോപണം ഇരു മുന്നണികള്‍ക്കും പ്രത്യേകിച്ച് ഇടതുമുന്നണിക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഇടതുസര്‍ക്കാരിനെതിരെയുള്ള ജനരോഷവും അവര്‍ക്ക് കൂടുതല്‍ തലവേദന ഉണ്ടാക്കുന്നുണ്ട്. എല്ലാ നിലയ്‌ക്കും തകര്‍ന്ന യുഡിഎഫിന്റെ സ്ഥിതിയും ദയനീയമാണ്. അനാവശ്യ ഉപതെരഞ്ഞെടുപ്പ് വിളിച്ചു വരുത്തിയതിലും വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്. അരീക്കാടിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി ശക്തമായ സാന്നിദ്ധ്യമായിരിക്കുകയാണ്. ദരിദ്രരില്‍ ദരിദ്രരായവരെ പ്രത്യേക ലക്ഷ്യമാക്കുന്നതും സമഗ്ര വികാസം സാധ്യമാക്കുന്നതുമായ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ മികവ് സാധാരണക്കാരിലുണ്ടാക്കുന്ന സ്വാധീനം ബിജെപി കൂടുതല്‍ ആവേശം പകരുന്നുണ്ട്.
















