കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ നിന്നും കിഴക്കന്‍ പ്രദേശങ്ങളിലേക്ക് വേഗത്തിലെത്താന്‍ സഹായിക്കുന്ന പാവുമ്പാ-വവ്വാക്കാവ് റോഡിലെ പാവുമ്പാ പാലത്തിന്റെ പണി എത്രയും പെട്ടന്ന് പൂര്‍ത്തീകരിയ്‌ക്കണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ നിവേദനങ്ങള്‍ക്കും, സമരങ്ങള്‍ക്കും ശേഷമാണ് ഇടുങ്ങിയതും, കാലപ്പഴക്കത്താല്‍ അപകടനിലയിലുമായിരുന്ന പാലം പണിയ്‌ക്ക് അനുമതി ലഭിച്ചത്. പണി ആരംഭിച്ച് കഴിഞ്ഞപ്പോള്‍ കരാറുകാരന്‍ നേരത്തെ ചെയ്ത പണികളുടെ ബില്ല് മാറാത്തതിന്റെ പേരില്‍ ഏറെ നാള്‍ പണി നിര്‍ത്തിവയ്‌ക്കുകയുണ്ടായി. ഇതിന്റെ പേരില്‍ പല സമരങ്ങള്‍ നടത്തുകയും ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ ഉള്‍പ്പെടെ ഉപരോധിക്കുകയും മറ്റും ചെയ്തതിനു ശേഷമാണ് പാലത്തിന്റെ പണി പുനരാരംഭിച്ചത്. പ്രദേശത്ത് നിന്നും സ്‌കൂളുകളിലും ഓഫീസുകളിലും മറ്റും പോകുന്നവരും മറ്റുള്ള യാത്രക്കാരും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി പോകാന്‍ സാധിക്കാത്തതിനാല്‍ ഒന്നര വര്‍ഷക്കാലമായി ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ വരെ ആശ്രയിക്കുന്ന പാവുമ്പ-വവ്വാക്കാവ് റോഡ് വൃശ്ചികമാസത്തിനു മുമ്പായി തന്നെ പാലത്തിന്റെ പണി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















