കണ്ണൂര്‍: ജില്ലയിലെ കൊലപാതകങ്ങള്‍ക്കും നിര്‍ബന്ധിത ഹര്‍ത്താലിനുമെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഉപവാസം സംഘടിപ്പിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ഉപവാസം ഉദ്ഘാടനം ചെയ്തു .
സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരേയാണു നമ്മള്‍ ഹര്‍ത്താല്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ നമ്മള്‍ നമ്മളോടുതന്നെയാണു ഹര്‍ത്താല്‍ നടത്തുന്നത്. ഇതുവഴി കോടികളാണു സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാകുന്നതെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. പുനത്തില്‍ ബാഷിത്, കെ.എസ്. റിയാസ്, എ. സുധാകരന്‍, രാജന്‍ തീയ്യറേത്ത്, ജോര്‍ജ് ജോസഫ്, സി.സി. വര്‍ഗീസ്, എം.പി. തിലകരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസ സമരം. സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.
















