മുഹമ്മ: എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിനി ഡോക്ടറാകാന്‍ ആഗ്രഹിച്ചെങ്കിലും പഠന ചെലവിന് വഴിയില്ലാതെ സുമനസുകളുടെ കനിവിനായി സഹായം തേടുന്നു. മുഹമ്മ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുട്ടത്തിവീട്ടില്‍ ശശികുമാര്‍-ഗീത ദമ്പതികളുടെ മകള്‍ ശരണ്യയാണ് ഉപരിപഠനം തുടരാന്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നത്.
നിര്‍ദ്ധന കുടുംബമാണ് ശശികുമാറിന്റേത്. കൂലിപ്പണി ചെയ്താണ് വീട് പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇദ്ദേഹം രോഗിയായതിനെ തുടര്‍ന്ന് ഭാര്യ ഗീത തൊഴിലുറപ്പ് ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. മറ്റുസഹായങ്ങള്‍ നല്‍കാന്‍ അടുത്ത ബന്ധുക്കളും ഇവര്‍ക്കില്ല.
എസ്എസ്എല്‍സിയ്‌ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ശരണ്യ എന്‍ട്രന്‍സ് പരീക്ഷയിലും മികവ്പുലര്‍ത്തിയിരുന്നു. രണ്ടര ലക്ഷം രൂപ മുടക്കിയാല്‍ മാത്രമേ പഠനത്തിന് ചേരാന്‍ കഴിയൂ. അതിനുള്ള വകയില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിനായി മുഹമ്മ എസ്ബിടിയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67224789796. ഐഎ ഫ്എസ്‌സി കോഡ്: എസ്ബിടിആര്‍ 0000299. ഫോണ്‍: 9037120530.
















