ആലപ്പുഴ: മത്സ്യബന്ധനയാനങ്ങളിലും യാത്രാ വള്ളങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ സുസൂക്കി ഔട്ട്‌ബോര്‍ഡ് യമഹ എഞ്ചിനുകള്‍ മത്സ്യഫെഡ് വ്യാസാ സ്റ്റോറുകളില്‍ ലഭ്യമാണ്. കൂടാതെ സുസുക്കിയുടെ പെട്രോള്‍ എഞ്ചിനുകളും യാന്‍മാര്‍ ഡീസല്‍ എഞ്ചിനുകളും അമ്പലപ്പുഴ, അര്‍ത്തുങ്കല്‍ വ്യാസാസ്റ്റോറുകളില്‍ ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി 9.9 എച്ച്.പി. വരെയുള്ള പെട്രോള്‍, മണ്ണെണ്ണ എഞ്ചിനുകള്‍ക്ക് പതിനായിരം രൂപ വരെയും ഡീസല്‍ എഞ്ചിന് ഒരു ലക്ഷം രൂപയും സബ്‌സിഡി ലഭിക്കും. സുസുക്കിയുടെ 9.9 എച്ച്.പി. വരെയുള്ള മണ്ണെണ്ണ എഞ്ചിന് 104700 രൂപയും പെട്രോള്‍ എഞ്ചിന് 1,49,527 രൂപയുമാണ് വില.യമഹ 9.9 എച്ച്.പി. മണ്ണെണ്ണ എഞ്ചിന് 1,12,080 രൂപയും യാന്‍മാര്‍ 9.9 എച്ച്.പി. ഡീസല്‍ എഞ്ചിന് 1,85,000 രൂപയുമാണ് വില. വിശദ വിവരത്തിന് ഫോണ്‍: 9526041153, 9526041154.
















