കാലിഫോർണിയ: ജലത്തിൽ ചാടി വീണ് കുളിക്കാനും നീന്താനും എല്ലാവർക്കും ഒരു പോലെ പ്രിയമാണ്, എന്നാൽ ചാടുന്നത് ഒരുപാട് ഉയരങ്ങൾക്ക് മുകളിൽ നിന്നുമാണെങ്കിലോ? ചിലർ പറയും ഏത് ഉയരമുള്ള കെട്ടിടത്തിൽ നിന്നും ചാടാനാകുമെന്ന്, പക്ഷേ ഇപ്പോൾ സാഹസികതകൾ വിളിച്ചോതുന്ന ‘8 ബൂത്’ എന്ന സംഘം യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടാൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകുമെന്ന് ഉറപ്പ്.
കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലെ തുറമുഖത്തിന് സമീപത്തുള്ള എട്ട് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും കടലിലേക്ക് പതിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 129 അടി ഉയരത്തിൽ നിന്നുമാണ് ‘ഡെയർഡെവിൾ’ എന്ന് വിശേഷിപ്പിക്കുന്ന യുവാവ് കടലിലേക്ക് എടുത്ത് ചാടിയത്.
മുഖം തുണികൊണ്ട് മൂടിക്കട്ടിയതിനാൽ ആളാരാണെന്ന് വ്യക്തമല്ല. യുവാവിന്റെ കൈകളിലും തലയിലും ഗോപ്രോ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ചാട്ടം കാണുന്ന ആരായാലും പകച്ചു പോകുമെന്നതിൽ സംശയമില്ല. താഴെ ഹാർബറിന്റെ കോൺക്രീറ്റ് പാലത്തിൽ ഇടിക്കാതെ യുവാവ് കടലിലേക്ക് ഭാഗ്യത്തിനാണ് വീണത്.
താൻ പ്രൊഫഷണൽ സ്റ്റണ്ട്മാനാണെന്നും ഇത്തരത്തിലുള്ള സാഹസ പ്രവർത്തികൾ മറ്റാരും അനുകരിക്കരുതെന്നും യുവാവ് വീഡിയോവിൽ സന്ദേശം നൽകുന്നുണ്ട്.
https://youtu.be/vctjm9nUF68?t=106
പ്രതികരിക്കാൻ ഇവിടെ എഴുതുക: