എടപ്പാള്‍: തവനൂര്‍ മാണൂര്‍ കായല്‍ നികത്തി കെട്ടിടങ്ങള്‍ പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇവിടെ നിര്‍മ്മിക്കാന്‍ പോകുന്ന ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ കായല്‍ നികത്താനാണ് പദ്ധതി. എന്നാല്‍ കൃഷിയിടവും, ജലസ്രോതസ്സും തകരുമെന്നും നാട്ടുകാര്‍ പറയുന്നു. കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കെട്ടിടങ്ങള്‍ തടസ്സമാകും. പ്രദേശത്ത് വേറെ സ്ഥലം ലഭിക്കാത്തതുകൊണ്ടല്ല, വന്‍കിട മുതലാളിമാരെ സഹായിക്കാനാണ് സര്‍ക്കാര്‍ കായല്‍തീരം തന്നെ തെരഞ്ഞെടുത്തത്. മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീലിന്റെ മൗനാനുവാദത്തോടെയാണ് കായല്‍ നികത്താന്‍ നീക്കമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആയുര്‍ഗ്രീന്‍ പദ്ധതിയുടെ മറവില്‍ പ്രകൃതിചൂഷണം അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.യു.ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: