പാലക്കാട്: ബാലാവകാശ സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന് ചൈല്‍ഡ് ലൈന്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഐ.സി.ഡി.എസ്, ജാഗ്രത സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാതെ നിയമത്തെ ദുര്‍ബലമാക്കുകയാണെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ സംയുക്തയോഗം അഭിപ്രായപ്പെട്ടു.
കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സംവിധാനങ്ങള്‍ നിഷ്ക്രിയമാവുകയാണ്. പരാതിയുമായെത്തുന്നവരെ ഭീഷണിപ്പെടുത്തുവാനും, നിരുല്‍സാഹപ്പെടുത്താനും ഒത്താശചെയ്തു കൊടുക്കുന്ന ഈ മേഖലയിലെ അധികാരികളെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയമം നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ കേസ്സ് ഒതുക്കി തീര്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കണം.
അഞ്ച് വര്‍ഷമായിട്ടും ഒറ്റ ബാലാവകാശ ലംഘനംപോലും റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി അധികാരികളുണ്ട്. ഇവര്‍ക്കൊക്കെ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത് എന്തിനാണെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങളും നിഷ്ക്രിയമാണ്.
ബാലാവകാശ സംരക്ഷണ മേഖലയിലുള്ള പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സോഷ്യല്‍ വാച്ച് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്ലാച്ചിമട സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാലന്റെ അധ്യക്ഷതയില്‍ ദേശീയ കര്‍ഷക സമാജം ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ സ്വാതന്ത്ര്യസമര സേനാനി അമ്പലപ്പാറ നാരായണന് നായര്‍, ഗാന്ധിദര്‍ശന്‍ സമിതി വൈസ് പ്രസിഡണ്ട് എസ്. വിശ്വകുമാരന്‍ നായര്‍, കേരള സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് പുതുശ്ശേരി ശ്രീനിവാസന്, ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, പട്ടികജാതി-പട്ടികവര്‍ഗ്ഗ മുന്നണി ജില്ലാ സെക്രട്ടറി അമ്പലക്കാട് വിജയന്, പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് എം.ബാലമുരളി, ബാലാവകാശ സംരക്ഷണ വേദി ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.വി.കൃഷ്ണകുമാര്‍, വി.പി.നിജാമുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: