കൊട്ടാരക്കര: പാങ്ങോട് പാലമുക്ക് രമ്യഭവനത്തില്‍ വിമുക്തഭടനായ പി.വി.രവീന്ദ്രനെ മൃഗീയമായി മര്‍ദ്ദിച്ച് നട്ടെല്ലിന് പരിക്കേല്‍പ്പിച്ച ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ശിവകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് പൂര്‍വ സൈനിക സേവാപരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തിന് വേണ്ടി പോരാടിയ ജവാന്‍ നീതിക്ക് വേണ്ടി മുട്ടാത്ത വാതിലുകള്‍ ഇല്ല. ഇത് ജവാനോടുള്ള അനാദരവും നീതിനിഷേധവുമാണ്. വിമുക്തഭടന്‍ പി.വി.രവീന്ദ്രന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന സൈനികക്ഷേമ ഡയറക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും പോലീസുകാരനായ ശിവകുമാറിനെതിരെ നടപടി എടുക്കാത്തത് അപലനീയമാണെന്നു ജില്ലാ പ്രസിഡണ്ട് മധു വട്ടവിള പറഞ്ഞു. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പെടയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
മൗട്ടത്ത് മോഹനന്‍ ഉണ്ണിത്താന്‍, കോട്ടുക്കല്‍ രാധാകൃഷ്ണപിള്ള, ബാലചന്ദ്രന്‍പിള്ള, വാസുദേവന്‍പിള്ള, അശോക്കുമാര്‍, പുഷ്‌ക്കരന്‍പിള്ള, കേണല്‍ കെ.ജോണ്‍, ഓമനകുട്ടന്‍പിള്ള, ജോയ് എന്നിവര്‍ സംസാരിച്ചു.
















