തലശ്ശേരി: സംഗീത സംവിധായകനായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സെന്റിനറി പാര്‍ക്കിനടുത്തുള്ള സ്മൃതി മണ്ഡപത്തില്‍ ഇന്നലെ രാവിലെ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം ടൗണ്‍ഹാളില്‍ അനുസ്മരണ സമ്മേളനവും നടന്നു. തുടര്‍ന്ന് സംഗീതസന്ധ്യയും ഉണ്ടായിരുന്നു. ജനുവരിയില്‍ സെന്റിനറി പാര്‍ക്കില്‍ രാഘവന്‍ മാസ്റ്ററുടെ വെങ്കലപ്രതിമ സ്ഥാപിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
















