ല്തിരുനെല്ലി : അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസി ന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഈ മാസം 15നാണ് അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്ന് അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസിനെ(ഷിമി28)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോകും വഴി തോമസിനെ കാട്ടാന ആക്രമിച്ച് കൊന്നുവെന്നായിരുന്നു പ്രചരണം. ഇതിനെ തുടര്‍ന്ന് നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ അന്തര്‍ സംസ്ഥാന പാത മണിക്കൂറുകളോളം ഉപരോധിക്കുകയും മൃതദേഹം കൊണ്ട് പോകുന്നത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ തോമസിന്റെ മരണത്തില്‍ സംശയമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. തോമസിന്റ് ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളും മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് നിന്നും കണ്ടെത്തിയ ഇരുമ്പ് വടിയും കൊലപാതകമാണെന്ന് സംശയം ബലപെടുത്തി. പോലിസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. കേസന്വേഷണ ചുമതലയുള്ള മാനന്തവാടി സിഐ ടി.എന്‍.സജിവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഊര്‍ജിതമാക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ സംഭവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയ മൂന്ന് പേരെ വിട്ടയച്ചു. പ്രദേശവാസിയായ ടാക്ലി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീര്‍ക്കുന്നതിനായി മൃതദേഹം വനത്തോട് ചേര്‍ന്ന് റോഡരികില്‍ കൊണ്ടിട്ടതാണെന്നും പറയപ്പെടുന്നുണ്ട്.
ബുധനാഴ്ച ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുചന. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: