മാനന്തവാടി : വനവാസി വിഭാഗങ്ങള്‍ക്ക് 500 സ്ക്വയര്‍ഫിറ്റ് വിസ്തൃതിയില്‍ വീട് നിര്‍മ്മിച്ച് ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റി മാതൃകയാവുന്നു. പാല്‍വെളിച്ചം ചാലിഗദ്ദ മേലെ കോളനിയിലാണ് 31 വീടുകള്‍ നിര്‍മ്മിച്ച് മാനന്തവാടി ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റി മാതൃകയാവുന്നത്. മൂന്ന് ബെഡ്ഡ്റൂം, ഹാള്‍, അടുക്കള, ടൈല്‍ പാകിയ ബാത്ത്റൂം എന്നിവ ഉള്പ്പെടെയാണുള്ളതാണ് വീടുകള്‍. അടിയ വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ്ഗ ഫണ്ടുപോയഗിച്ച് 27 വീടുകളും, പണിയ-കുറിച്യ വിഭാഗക്കാരായ നാല് പേര്‍ക്ക് ഐഎ വൈ പദ്ധതിയിലുമാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പ് ഓരോ വീടിനും മൂന്നര ലക്ഷം രൂപ വീതവും, ഐ.എ.വൈ പദ്ധതിയില്‍ രണ്ടര ലക്ഷം രൂപ വീതവുമാണ് സൊസൈറ്റിക്ക് ലഭിച്ചത്. വീടുകളുടെ ഭൂരിഭാഗം നിര്‍മ്മാണവും ആദിവാസികള്‍ തന്നെയാണ് നടത്തിയത്. വിദഗ്ധ ജോലികള്‍ക്ക് മാത്രമാണ് പുറമേ നിന്നും ആളുകളെ ജോലിക്ക് വെച്ചത്. 31 വീടുകളില്‍ പതിനഞ്ച് എണ്ണവും ഗുണഭോക്താക്കളുടെ പ്ലാനനുസരിച്ചാണ് നിര്‍മ്മിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് 31 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നാല് ഗഡുക്കളായാണ് വീടുകളുടെ നിര്‍മ്മാണ തുക ലഭിച്ചത്. തെരഞ്ഞെടുപ്പുംമറ്റും കാരണം തുക ലഭിക്കാന്‍ നാലുമാസം കാലതാമസം ഉണ്ടായതിനാലാണ് നിര്‍മ്മാണത്തിന് കാലതാലമുണ്ടായത്. അടുത്ത്തന്നെ വീടുകളുടെ താക്കോല്‍ദാനം ഉത്സവമായി നടത്താനുള്ള ഒരുക്കത്തിലാണ് ട്രൈബല്‍ സൊസൈറ്റിയും, വീടുകളുടെ ഗുണഭോക്താക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: