ന്പുല്പ്പളളി : നാളികേര കൃഷി പ്രോത്സാഹനത്തിനായി നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ പേരില്‍ വന്‍തട്ടിപ്പ്. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്സിഡി തുക ആ വാര്‍ഡിലെ ക്ലസ്റ്റര്‍ കണ്‍വീനറുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിന് കര്ഷകന് എതിര്‍പ്പില്ല എന്ന് കര്‍ഷകരില്‍ നിന്ന് എഴുതി വാങ്ങിക്കൊണ്ടാണ് സുതാര്യമായ രീതിയില്‍ പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. ധനസഹായം ക്ലസ്റ്ററിനും കാലഹരണപ്പെട്ട രാസവളങ്ങളും കീടനാശനികളുമെല്ലാം കര്‍കര്‍ക്കും എന്ന സ്ഥിതിയാണ് ഇതോടെ ഉണ്ടാകുന്നതെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. ഇടത്-കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരും അവരുടെ കൂട്ടാളികളും നടത്തുന്ന പകല്കൊളളയായി ഇത് മാറുകയാണ്.
പുല്‍പ്പളളി-മുളളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകള്‍ക്കായി അഞ്ഞൂറ് ഹെക്ടറിന് ഒരുകോടി രൂപയോളമാണ് സബ്സിഡി ലഭിക്കുന്നത്. ഈ തുകയാണ് ക്ലസ്റ്റര്‍ അക്കൗണ്ടുകളിലേക്കെത്തി വീതം വെയക്കപ്പെടുന്നത്. നിലവിലെ ചട്ടപ്രകാരം കര്‍ഷകന്റെ അക്കൗണ്ടുകളില്‍ നേരിട്ട് കിട്ടേണ്ട തുകയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: