ഇടുക്കി: കട്ടപ്പന ഗവ. കോളേജിലേയ്ക്ക് എബിവിപിയുടെ നേതൃത്വല്‍ റാഗിങ് വിരുദ്ധ സമിതി നടത്തിയ ബഹുജന മാര്‍ച്ച് താക്കീതായി.
രാവിലെ പത്ത് മണിയോടെയാണ് നാനൂറോളം വരുന്ന പ്രവര്‍ത്തകര്‍ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. കോളേജിലെ വിഷണുവെന്ന വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
എസ്എഫ്ഐ നേതാവുള്‍പ്പടെ ആറ് പേര് കേസില്‍ പ്രതിയാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതു വരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: