കൊട്ടാരക്കര: റവന്യൂജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ചവറ സബ്ജില്ല ചാമ്പ്യന്‍മാരായി. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 113 ഇനം മത്സരങ്ങള്‍ നടത്തി. 62 പോയിന്റു നേടിയാണ് ചവറ ചാമ്പ്യന്‍മാരായത്. 52 പോയിന്റുനീടി കരുനാഗപ്പള്ളി ഉപജില്ല രണ്ടാം സ്ഥാനവും 34 പോയിന്റോടെ ചടയമംഗലം ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് 24 മുതല്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം.
















