തിരുവല്ല: അഴിമതി തുടച്ച് നീക്കുമെന്ന് വാഗ്ദാനവുമായി അധികാരമേറ്റ ഇടത് സര്‍ക്കാരിന്റെ കാലത്ത് തിരുവല്ല നഗരസഭാ കാര്യാലയത്തില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം.ഭരണ പക്ഷ തൊഴിലാളിയൂണിയനിലെ പ്രമുഖന് ഉള്‍പ്പെടെ കൈകൂലി വാങ്ങിയ സംഭവമുണ്ടായതായി അറിയുന്നു.വിവിധ ആവശ്വങ്ങള്‍ക്കായി നഗരസഭയില്‍ എത്തുന്നവര്‍ കാര്യസാധ്യത്തിനായി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് വന്‍ തുക കൈമടക്ക് നല്‍കേണ്ട ഗതികേടിലാണ്. ജനനമരണ രജിസ്ട്രേഷന് വിഭാഗത്തിലാണ് പിഴിച്ചില്‍ ഏറെ നടക്കുന്നതായി പറയപ്പെടുന്നത് . നൂറ് രൂപ ഫീസ് അടച്ചാല്‍ 48 മണിക്കൂറുകള്‍ക്കകം ലഭ്യമാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വരെ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങുന്നതായാണ് ആരോപണം.
രജിസ്ട്രേഷന് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരന്റെ നേതൃത്വത്തിലും് പണപ്പിരിവ് സജീവമാണ്.പാസ്പോര്‍ട്ട് എടുക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരില്‍ തിരുത്തല്‍ ആവശ്യമുള്ളവരും വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി ആവശ്യം ഉള്ളവരുമാണ് ഇവരുടെ പ്രധാന ഇരകള്‍. വിദേശത്ത് ജോലി ചെയ്യുന്നവരും വിദേശത്തേക്ക് പോകാന്‍ നെട്ടോട്ടം ഓടുന്നവരുമാണ് കബളിപ്പിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും.
നഗരസഭയിലെ ചില കൗണ്സിലറന്മാരുടെ ഒത്താശയും ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇക്കാര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരന് ലഭിക്കുന്നതായാണ് വിവരം. കൈക്കൂലി ഇനത്തില്‍ ലഭിക്കുന്ന തുക അന്നന്നു തന്നെ വീതം വെച്ചെടുക്കുകയാണ് പതിവെന്നും പറയപ്പെട്ടുന്നു. ഭരണകക്ഷി യൂണിയന്റെ പിന്‍ബലവും ഇക്കാര്യത്തില്‍ ലഭിക്കുന്നതായാണ് മറ്റ് ചില ജീവനക്കാരുടെ അടക്കം പറച്ചില്. നഗരസഭാ വ ളപ്പിനുള്ളില് പ്രധാന കവാടത്തോട് ചേര്‍ന്ന് പ്രവത്തിച്ചിരി രു ന്ന കട കേന്ദ്രീകരിച്ചായിരുന്നു മുമ്പ് ഇടപാടുകള്‍. ഇത് വിവാദമായതിനെ തുടര്‍ന്ന് കൗണ്‍സില്‍ തീരുമാന പ്രകാരം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കട അടച്ചു പൂട്ടിയിരുന്നു. ഇതോടെ യാണ് ഇത്തരം ഇടപാടുകള്‍ കാര്വാലയത്തിന് ഉള്ളിലേക്ക് മാറ്റിയത്. കൈക്കൂലി നല്കാന് തയാറാകാത്തവരെ നിസാര കാരണങ്ങളുടെ പേരില്‍ പല വട്ടം ഓടിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണം കൂടാതെ മുന്തിയ ഇനം മദ്യവും പലരില്‍ നിന്ന് കൈപ്പറ്റുന്നതായും പറയപ്പെടുന്നു. യൂ ണി യനുകളുടെ ശക്തമായ ഇടപെടിലുകളാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് അധികൃതരെ പിന്തിരിപ്പിക്കുന്നതെന്ന ആരോപണം വ്യാപകമാണ്. ജീവനക്കാരുടെ ഭീഷണികളെ ഭയന്ന് ഇ രകളില്‍ ബഹുഭൂരി പ ക്ഷ വും പരാതിപെടാറില്ല,
പ്രതികരിക്കാൻ ഇവിടെ എഴുതുക: