തൊടുപുഴ: ടൗണ്‍ പള്ളിയുടെ മുന്‍വശം യു പി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നായ ശല്യം രൂക്ഷമായി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് മൂലം ഭയന്നാണ് ഇത് വഴി സഞ്ചരിക്കുന്നത്. ഇക്കാര്യത്തില്‍ നഗരസഭാ അധികൃതര്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ല . നായകള്‍ ആരെയും കടിക്കാത്തതിനാല്‍ ഇവര്‍ ഇവിടെ സസുഖം ജീവിക്കട്ടെ എന്ന നിലപാടിലാണ് അധികൃതര്‍. എന്തിനും നഗരസഭാ കൗണ്‍സിലില്‍ വിവാദം ഉണ്ടാക്കുന്ന ജനപ്രതിനിധികള്‍ നായശല്യം അറിഞ്ഞ മട്ടില്ല.
















