തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ ഒക്ടോ 30 ന് ആരംഭിക്കുന്ന ചിത്ര കലാ ക്യാമ്പോടെ മഹാഭാരതം പുതിയ കാലഘട്ടത്തില്‍ ചെലുത്തിയ സ്വാധീനം ചിത്രകാരന്മാര് വരച്ചു തുടങ്ങും . മഹാഭാരത വിചാരം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈകീട്ട് 3.30 ന് തൃശൂര്‍ ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്ററില്‍ ഡോ. കല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി നിര്‍വ്വഹിക്കും . അക്കാദമി ചെയര്മാന് സത്യപാല്‍ അധ്യക്ഷത വഹിക്കും . ഡോ. വി. വേണു , മുന്‍ നിയമസഭാസ്പീക്കര്‍ കെ. രാധാകൃഷ്ണന് , മേയര്‍ അജിത ജയരാജന് കൗണ്‍സിലര്‍ മഹേഷ് , കെ. രാവുണ്ണി , ടി. ആര് അജയന് , വി. കെ. ജോസഫ് , ജി. പി. രാമചന്ദ്രന് , ഡോ. എന്‍ ആര് ഗ്രാമാപ്രകാശ് , ഡോ. എ. എന്‍ വിനയകുമാര്‍ , ടി. ആര് ചന്ദ്രദത്ത് എന്നിവര്‍ ആശംസ നേരും . ലളിത കലാ അക്കാദമി വൈസ് ചെയര്മാന് നേമം പുഷ്പരാജ് സ്വാഗതവും ലളിത കലാ അക്കാദമി ട്രഷറര്‍ വി. ആര് സന്തോഷ് നന്ദിയും പറയും . നവം .10 വരെ രാവിലെ 11 മുതല്‍ വൈകീട്ട 4 വരെ ചിത്ര കലാക്യാമ്പും തുടര്‍ന്ന് പ്രഭാഷണങ്ങളും കലാവിഷ്ക്കാരങ്ങളും ്നടക്കും.
എന്‍. കെ. ജി മുത്തുകോയ ,ടോം ജെ. വട്ടക്കുഴി, പി ജി. ദിനേശന് ബാലഭാസ്ക്കരന് , ഗുരു പത് ചിത്രകാരന് രാംസിംഗ് ഉര്വേതി ., ശ്രാവണ്‍ പസ്വാന് , ടി. പി. പ്രേംജി , ജെ. എല്‍ ശ്രീകുമാരി , കെ. പി. റജി , വി. എശ്. മധു ദീപ്തി വാസു രാധ ഗോമതി , ജലജമോള്‍ , കെ. ജി ബാബു , ബാഹുലേയന് സി. ബി. സിന്ധു , ഡി. ജി. പ്രതാപന് , പുഷ്പാകരന്‍ , കെ. കെ മനോജ്ബ്രഹ്മ മംഗലം , കെ. കെ. സനില്‍കുമാര്‍ , തോമസ് കുരിശിങ്ങല്‍ , സ്മിജ വിജയന്, ശ്രീജ പള്ളം , ലതാദേവി , എന്‍. ബി.ടി. ആര് ഉദയകുമാര്‍ എന്നിവര്‍ ചിത്ര കലാ ക്യാമ്പില്‍ പങ്കെടുക്കും . തുടര്‍ന്ന് പ്രഭാഷണ പരമ്പരയുടെ ഭാഗമായി മഹാഭാരതം മനുഷ്യരാശിക്ക് സാര്‍വ്വത്രികമായ സന്ദേശം എന്ന വിഷയത്തില്‍ ഡോ. കല്യാണ്‍ കുമാര്‍ ചക്രവര്‍ത്തിയും മഹാഭാരതവിചാരം എന്ന വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയും പ്രഭാണം നടത്തും. രാത്രി എട്ടിന് കുമാരി മധുവന്ദി നാരായണന്റെ ഹിന്ദുസ്ഥാനി സംഗീത കച്ചേരിയും നടക്കും. തുടര്‍ന്നുളള ദിനങ്ങളില്‍ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഡോ.സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. വിവിധകലാപരിപാടികളും നടക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിന് ത്യപ്പൂണിത്തുറ സജീവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമുണ്ടാകും. നവം 10 രാവിലെ 11ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍്ജ്ജ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. രാത്രി് എട്ടിന വസന്തകുമാര്‍ സാംബശിവന്റെ ശ്രീനാരായണ ഗുരു കഥാപ്രസംഗവുംമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: