ചേരുവകള്‍:
നൂഡില്‍സ് – 150 ഗ്രാം
സവാള – 2 എണ്ണം ( ഒരെണ്ണം പൊടിയായും മറ്റേത് നീളത്തിലും അരിയുക)
തക്കാളി – 1 ചെറുതായി അരിഞ്ഞച്
വറുത്ത മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
സ്പ്രിങ് ഒനിയന്‍ – 1 ടീസ്പൂണ്‍
മല്ലിയില – 1 ടീസ്പൂണ്‍
വറുത്ത കടലമാവ് – 2 ടേബിള്‍ സ്പൂണ്‍
പുളി പിഴിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ പൊടി – 1 ടേബിള്‍ സ്പൂണ്‍
സനാള വറുത്തത് – 1 ടേബിള്‍ സ്പൂണ്‍
ഉണക്ക മുളകിട്ട എണ്ണ – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞളിട്ട എണ്ണ – 1 ടേബിള്‍ സ്പൂണ്‍
നാരങ്ങ – 1 എണ്ണം
ഉപ്പ് – പാകത്തിന്
എണ്ണ – 50 എംഎല്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം: നൂഡില്‍സ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. വേവുമ്പോള്‍ വാങ്ങി വെള്ളം വാര്‍ത്ത് വറ്റിക്കുക. ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയിലിട്ട് വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍ എന്നിവ ചേര്‍ക്കുക. എണ്ണ മീതെ തെളിയുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. ചില്ലി ഓയിലും ടര്‍മറിക് ഓയിലും തയ്യാറാക്കി ചേര്‍ത്ത് വാങ്ങുക.
വിളമ്പാനുള്ള ബൗളില്‍ നൂഡില്‍സ് വിളമ്പുക മീതെ സവാള- തക്കാളി മസാല വിളമ്പുക. ഇതിന് മീതെയായി കടലമാവ് വറുത്തത് വിതറുക. ചില്ലി ഓയിലും ടര്‍മറിക് ഓയിലും പുളി പിഴിഞ്ഞതും തേങ്ങാപ്പാല്‍ പൊടിയും ഉപ്പും തമ്മില്‍ യോജിപ്പിച്ചത് വിളമ്പുക. വറുത്ത സവാളയും നീളത്തിലരിഞ്ഞ സവാളയും മല്ലിയിലയും സ്പ്രിങ് ഒനിയനും ചേര്ത്തലങ്കരിക്കുക. ഒരു നാരങ്ങ കനം കുറച്ചരിഞ്ഞ് വശങ്ങളിലായി വെച്ച് വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: