മാനന്തവാടി : മാനന്തവാടി വടെരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഒക്ടോബര്‍ 21 ന് വിപുലമായി ആഘോഷിക്കും. കുളങ്ങരക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന് ഗൂളിയന് കൊയ്തു കൊണ്ടുവരുന്ന നെല്‍കതിരുകള്‍ ആല്‍ത്തറയില്‍ വയ്ക്കും. കുത്തുവിളക്ക്, വാദ്യം, എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ച നെല്കതിരുകളില് പൂജാദികര്‍മ്മങ്ങള്‍ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. ക്ഷേത്രം മേല്‍ശാന്തി പുറംഞ്ചേരി ഇല്ലം പ്രകാശന് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. പുത്തരിയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ വെച്ച് രാവിലെ 11മണിക്ക് ക്ഷേത്രകോവില് പുനര്‍നിര്‍മ്മാണ ഫണ്ട് ശേഖരണത്തിന്റെ ഔപചാരിക നടത്തപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: