പുല്‍പ്പള്ളി : പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ആദിവാസികള്‍ക്ക് വീട് വാങ്ങികൊടുക്കുന്നതിന് വേണ്ടി സ്ഥലം വാങ്ങി ഭവനനിര്‍മ്മാണം ആരംഭിച്ച 12 ഓളം പ്രവൃത്തികളില്‍ നാല് എണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. പ്രവൃത്തി പാതിവഴിയിലായ ബാക്കിയുള്ളവീടുകള് കാട്കയറി നശിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ പഴയ പ്രവൃത്തി കള്‍ പൂര്‍ത്തിയാക്കാതെ പുതി യ പദ്ധതികള്‍ കൊണ്ടു വരാ നായിട്ടാണ് അധികൃതരു ടെ ശ്രമം. ചോര്‍ന്നൊലിക്കുന്ന കൂരയില്‍നിന്നും മാറി അന്തിയുറങ്ങാന്‍ ഒരു വീട് എന്ന വനവാസിയുടെ സ്വപ്നങ്ങളെയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും കൂടി ഇല്ലാതാക്കുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയുടെ മറവില്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള കോടികളുടെ അഴിമതി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പണി പൂര്‍ത്തീകരിച്ച വീടുകള്‍ ആവശ്യക്കാര്‍ക്ക് കൈമാറ്റം ചെയ്യാതെ സാമൂഹ്യവിരുദ്ധരുടെ ആഭാസകേന്ദ്രമായി മാറിയിരിക്കുകയാണിന്ന്. പൂര്‍ത്തീകരിച്ച വീടിന്റെ വാതിലുകളും ജനലുകളും ചിതലെടുത്ത് നശിച്ച് തുടങ്ങിയിരിക്കുന്നു. ഇതിനാല്‍ പുതിയൊരു താമസക്കാരെത്തിയാല് പോലും ഇതില്‍ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: