ചേരുവകള്‍
തേങ്ങാപ്പാല്‍ – 1 ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് – 100 എംഎല്
പഞ്ചസാര – 1/2 കപ്പ്
ചൗവ്വരി – 1 കപ്പ്
ശര്‍ക്കര – 1 കപ്പ് + 1 ടേബിള്‍ സ്പൂണ്‍
ചൈന ഗ്രാസ് – 15 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ – 2 ടേബിള്‍ സ്പൂണ്‍
ചുരണ്ടിയ തേങ്ങ – 1 പകുതി തേങ്ങ
തയ്യാറാക്കുന്ന വിധം
ചൈനാഗ്രാസ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഒരു പാത്രത്തില്‍ ചൈന ഗ്രാസ്, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഏതാനും നിമിഷം അടുപ്പത്ത് വെയ്ക്കുക. തവിയില്‍ പിടിച്ചു തുടങ്ങുമ്പോള്‍ വാങ്ങി വൃത്താകൃതിയിലുള്ള മോള്‍ഡിലേക്കോ, ട്രേയിലേക്കോ പകര്‍ത്തി സെറ്റാകാന്‍ വെയ്ക്കുക.
ചൗവ്വരി ഒരു പാത്രത്തിട്ട് കുറച്ചുവെള്ളം ഒഴിച്ച് 1/2 മണിക്കൂര്‍ കുതിര്‍ക്കുക. മറ്റൊരു പാത്രത്തില്‍ ശര്‍ക്കരയും ബ്രൗണ്‍ ഷുഗറും എടുത്ത് തിളപ്പിക്കുക. ചൗവ്വരി വെന്ത് സുതാര്യമാവുമ്പോള് ശര്‍ക്കര- ബ്രൗണ്‍ ഷുഗര്‍ മിശ്രിതം ഇതില്‍ ചേര്‍ക്കുക. കസ്റ്റാര്‍ഡ് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക. മധ്യഭാഗം സ്കൂപ്പ് ചെയ്യുക. ചൂട് ചൗവ്വരി മിശ്രിതം ഇവിടേക്ക് പകരുക. ചുരണ്ടിയ തേങ്ങയും (1/2 മുറി) കുറച്ച് ചിരകിയ ശര്‍ക്കരയും മീതെയിട്ട് അലങ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: