: ചീക്കല്ലൂര്‍ പാടശേഖര സമിതിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. വാര്‍ഡ് മെമ്പര്‍ സരിത മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഒ.ടി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പാടശേഖര സമിതിയില്‍ നീക്കിയിരിപ്പുള്ള ഫണ്ടുപയോഗിച്ച് പാടശേഖരത്തിലെ നെല്‍കൃഷി ചെയ്യുന്ന 175 കര്‍ഷകര്‍ക്ക് രണ്ട് കൈക്കോട്ടുകള്‍ വീതം വിതരണം ചെയ്തു. വിതരണോദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ് നിര്‍വഹിച്ചു.
കണിയാമ്പറ്റ കൃഷിഓഫീസര്‍ സുനില്‍ ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി കേശവമാരാര്‍ (പ്രസിഡന്റ്), ടി.എസ്.സുരേഷ്(വൈസ് പ്രസിഡന്റ്), എം.ഗംഗാധരന് (സെക്രട്ടറി), ഇ.കെ. ഉണ്ണികൃഷ്ണന്(ജോ. സെക്രട്ടറി), ഒ.ടി.ബാലകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ശിവന്‍പിള്ള, എ.പി. ഗോപി, വമ്മേരി രാഘവന്, രാമദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: