കോഴിക്കോട്: കേസരി സുഹൃദ് വേദിയുടെ ആഭിമുഖ്യത്തില്‍ കാശ്മീര്‍- പ്രശ്‌നങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഇന്ന് സെമിനാര്‍ നടക്കും. കേസരി വാരികയുടെ പ്രചാരമാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈകിട്ട് 5.30ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക്ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തും. ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പ്രഭാഷണം നടത്തും. പാഠഭേദം എഡിറ്റര്‍ സിവിക് ചന്ദ്രന്‍, കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, മാധ്യമം മുന്‍ എഡിറ്റര്‍ ഒ. അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.
















