പേരാമ്പ്ര: ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനും പുനരധിവാസത്തിനുമായി കരുണ തണല്‍ ചങ്ങരോത്ത് പഞ്ചായത്തിലെ വെളുത്ത പറമ്പ് ആരംഭിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്കൂളിന് തറക്കല്ലിട്ടു. പേരാമ്പ്ര കുറ്റിയാടി സംസ്ഥാന പാതയോട് ചേര്‍ന്ന് വെളുത്ത പറമ്പ് കയ്യേലി വയലിനു സമീപം നിര്‍മ്മിക്കുന്ന സ്‌ക്കൂളിന്റെ നിര്‍മ്മാണോദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഇറം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു. തണല്‍ ചെയര്‍മാന്‍ ഡോ: ഇദ്രീസ് പദ്ധതി വിശദീകരണം നടത്തി. കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. നാദാപുരം എംഎല്‍എ ഇ.കെ. വിജയന്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി കൃഷ്ണാനന്ദന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി വിജയന്‍, യൂസഫ് പുറത്തുട്ടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ സ്വാഗതവും ടി.കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
















