കാസര്‍കോട്: എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ-ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വരുമാനമുളളവരെയും പരിഗണിക്കും. കേരളത്തില്‍ സ്ഥിര താമസക്കാരും പഠിക്കുന്നവരുമായ 2015-16 അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ മുസ്ലീം, ക്രിസ്റ്റ്യന്‍, സിഖ്, പാഴ്സി, ജൈന വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ -എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണം. എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ എന്നിവയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരോ ബിരുദാനന്തര വിരുദത്തിന് 75 ശതമാനം മാര്‍ക്ക് നേടിയവരോ ആയിരിക്കണം. അപേക്ഷാഫോമും വിശദ വിവരങ്ങളും www.minortiywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ 31 നകം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712 302090, 04712 300524.
പ്രതികരിക്കാൻ ഇവിടെ എഴുതുക: