കട്ടപ്പന: കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ റാഗിങ്. എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തിലാണ് കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി വയനാട് സ്വദേശി വിഷ്ണു പ്രസാദിനെയാണ് ആഴ്ചകളായി റാഗിങിനിരയാക്കിയത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ ജിഷ്ണു, ഷെഫീഖ്, ജന്‍സണ്‍, സോമിന്‍,നൃപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ റാഗ് ചെയ്തതെന്ന് വിഷ്ണു പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആഴ്ചകളായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിഷ്ണുവിനെ റാഗ് ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയും മര്‍ദ്ദനവും പതിവായതോടെയാണ് വിവരം
അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്.
തുടര്‍ന്ന് പ്രിന്‍സിപ്പലിനോട് പറഞ്ഞത്. പ്രിന്‍സിപ്പല്‍ പരാതി കട്ടപ്പന പോലീസിന് കൈമാറിയിരിക്കുകയാണ്. കുളത്തൂര്‍ ആശ്രമത്തിലെ അന്തേവാസിയായ വിഷ്ണുവിനെ ആശ്രമം അധികൃതരാണ് പഠിപ്പിച്ചിരുന്നത്. കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസം തയ്യാറാക്കിയതും ആശ്രമം അധികൃതരാണ്. കോളേജ് ഹോസ്റ്റലില്‍ എത്തിയതിന് ശേഷം ചന്ദനം തൊടുന്നതിനോ ക്ഷേത്രത്തില്‍ പോകുന്നതിനോ റാഗിങിന് നേതൃത്വം നല്‍കിയവര്‍ അനുവദിച്ചിരുന്നില്ല. രാത്രി 9 മണിക്ക് ആരംഭിക്കുന്ന റാഗിങ് രാത്രി 12 മണിവരെ നീളും. സീനയര്‍ വിദ്യാര്‍ത്ഥികള്‍ മിക്കവരും മദ്യപിച്ചാണ് എത്തുന്നത്. പുകവലിച്ചതിന് ശേഷം പുക വിഷ്ണുവിന്റെ വായിലേക്ക് ഊതിവിടുന്നതും പതിവായിരുന്നു. പ്രതികരിച്ചാല്‍ ക്രിക്കറ്റ് ബാറ്റ് എടുത്ത് വീശി അപായപ്പെടുത്തുമെന്ന് ആക്രോശിക്കും. പുറത്ത് പറയാന്‍ പറ്റാത്ത രീതിയില്‍ പീഡനമേല്‍ക്കേണ്ടി വന്നെന്നാണ് വിഷ്ണുവിന്റെ പരാതിയുള്ളത്. ഹോസ്റ്റലിലെ വാര്‍ഡനും റാഗിങുകാര്‍ക്ക് അനുക
ൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉണ്ട്. പോലീസ് കേസ് ഗൗരവമായി എടുത്ത് കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
















