കോട്ടയം: വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്നുകളുടെ ഉപയോഗത്താല്‍ വഴിതെറ്റിപ്പോകുന്ന കൗമാരങ്ങളുടെ ജീവിത ദുരവസ്ഥകളെ സമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടുകയാണ് ‘കുഴിയാന’- എന്ന ഹ്രസ്വചിത്രം.
തലമുറകളെ നശിപ്പിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കുവാന്‍ അദ്ധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും, രക്ഷിതാക്കളേയും ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഈ ഹൃസ്വചിത്രത്തിലൂടെ സംവിധായകന് ചെയ്തിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ സമൂഹത്തില്‍ വലിയ ബോധവല്‍ക്കരണം ആവശ്യമാണെന്നും, അത് വെറും വാചകങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ, പ്രവര്‍ത്തിയിലാണ് കാണിച്ചുകൊടുക്കേണ്ടത് എന്ന സത്യം കുഴിയാനയിലൂടെ പ്രൊഡ്യൂസറും, സംവിധായകനും, അണിയറ ശില്പികളും വരച്ചുകാട്ടുന്നു.
ഹെബ്രോന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂസന് തോമസ് നിര്‍മ്മിച്ച ഹ്രസ്വചിത്രം അരുണ്‍ ഡാമിയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂസന് തോമസ് വളരെ കാലങ്ങളായി മനസ്സില്‍ക്കൊണ്ടു നടന്ന ആഗ്രഹത്തിന്റെ ആവിഷ്ക്കാരമാണ് ഈ ഹ്രസ്വചിത്രം. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ജയശ്രീ ഉപേന്ദ്രനാഥാണ്. സംവിധായകന് അരുണ്‍ ഡാമിയ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: