വള്ളിക്കുന്ന്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്താനും തള്ളിപ്പറയാനും ശ്രമിക്കാതെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും കുറ്റപ്പെടുത്താനാണ് മുസ്ലീം ലീഗ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ലീഗിന്റെ മൗനസമ്മതമായി കാണേണ്ടി വരികയാണെന്നും ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന് പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തപ്പോഴും, ഇന്റര്‍നാഷണല്‍ സ്കൂളിലെ നിര്‍ബന്ധിത മതപഠനത്തിനെതിരെയും സിപിഎമ്മും കോണ്‍ഗ്രസും ഒന്നും മിണ്ടാത്തത് വോട്ട് ബാങ്കുകള്‍ തകരുമോയെന്ന ഭയത്താലാണ്. രാജ്യത്തിന്റെ അഖണ്ഡതക്കായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. രാജ്യദ്രോഹികള്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ജലം പ്രസിഡന്റ് പി.ജയനിദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.പ്രേമന്, ജില്ലാ സെക്രട്ടറി ദീപ പുഴക്കല്‍, ജില്ലാ സമിതിയംഗം നന്ദകുമാര്‍, ജില്ലാ വൈസ്പ്രസിഡന്റ് കോതേരി അയ്യപ്പന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി ബിനേഷ് മണ്ണില്‍, വിവിധ മോര്‍ച്ച ഭാരവാഹികളായ കടവത്ത് വേലായുധന്, എം.റിനേഷ്, മോനിഷ എന്നിവര്‍ സംസാരിച്ചു. ഗണേശന് പച്ചാട്ട് സ്വാഗതവും പി.സുന്ദരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: