പത്തനാപുരം: പട്ടാഴി, തലവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ വാനരശല്യത്തില്‍ ജനജീവിതം ബുദ്ധിമുട്ടായിരിക്കുകയാണ്. വാനരശല്യം മൂലം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനോ വീടിന് പുറത്തിറങ്ങുന്നതിനോ കഴിയാത്ത സ്ഥിതിവിശേഷണമാണ്. പൂക്കുന്നിമല, മൈലാടുംപാറ, പനയനം, കന്നിമേല്‍, ഇരുപ്പാക്കുഴി, പന്തപ്ലാവ്, മതുരമല തുടങ്ങിയ പ്രദേശങ്ങളിലാണ് വാനരശല്യം രൂക്ഷമായിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ സ്ത്രീകളോടും കുട്ടികളോടും അക്രമം കാട്ടുകയാണ്. നിരവധി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുരങ്ങുകളുടെ കടിയേറ്റിട്ടുണ്ട്. കുട്ടികളെ ഒറ്റയ്‌ക്ക് സ്‌കൂളില്‍ അയയ്‌ക്കുവാനും രക്ഷിതാക്കള്‍ക്ക് ഭയമാണ്.
















