പാലക്കാട്: സാമൂഹ്യ മാറ്റത്തിന് സ്ത്രീകള്‍ മുന്‍കയ്യെടുക്കണമെന്നും തൊഴില്‍ രംഗത്ത് സ്ത്രീകള്‍ ഏറെ മുന്നേറിയെങ്കിലും യൂണിയന് രംഗത്തേക്ക് കടന്നുവരുന്നത് കുറവാണെന്നും ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ പറഞ്ഞു. ബിഎംഎസ് തൃശൂര്‍,പാലക്കാട് ജില്ലകളിലെ വനിത പ്രവര്‍ത്തക പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിലെ തോട്ടം മേഖലയിലും വസ്ത്രവ്യാപാരമേഖലയിലും മറ്റുമുണ്ടായ സ്ത്രീ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. ശക്തമായ സംഘടനാ പ്രവര്‍ത്തനം കൊണ്ടുമാത്രമേ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ ജോ.സെക്രട്ടറി കാഞ്ചനാ നാരായണന് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി.സിന്ധുമോള്‍, വൈസ് പ്രസിഡന്റുമാരായ ശിവജി സുദര്ശനന്, വി.വി.ബാലകൃഷ്ണന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, ജോബി ബാലകൃഷ്ണന്, വി.കെ.സുജാത, സി.സ്വപ്ന, ,സി.സീതാലക്ഷ്മി,സുനിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: