കോന്നി : കുടുംബ വഴക്ക് പരിഹരിക്കുവാനെത്തിയ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യുവാവ് കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.ഐരവണ്‍ പുതുവേലില്‍ ശ്രീകുമാറി(48)നാണ് മര്‍ദ്ദനമേറ്റത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കോന്നി പോലീസ്കസ്റ്റഡിയിലെടുത്തത്.എന്നാല്‍ പിറ്റേദിവസം തന്നെ ഇയാളുടെ ബന്ധുക്കള്‍ ഇയാളെ ജ്യാമത്തില്‍ ഇറക്കുകയും ചെയ്തു.തുടര്‍ന്ന് ഇയാള്‍ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.ശരീരത്തില്മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ ഡി.ജി.പി ഉള്‍പ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായും ശ്രീകുമാര്‍ പറഞ്ഞു.ഏന്നാല്‍ ഭാര്യയെയും മക്കളെയും ഇയാള്‍ സ്ഥിരമായി മര്ദിക്കാറുണ്ടെന്നുള്ള ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: