കോഴഞ്ചേരി: ആറന്മുള പൈതൃകത്തിന്റെ സര്‍വ്വകലാശാലയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠം സ്കൂള്‍ സ്ഥാപക മാതാജി ഗുരു പൂര്‍ണ്ണിമാമയി തീര്‍ത്ഥയുടെ നവതി ആഘോഷപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആറന്മുള കണ്ണാടിയും പള്ളിയോടങ്ങളും കാര്‍ഷിക സംസ്കൃതിയും നാടല്‍ കലകളും അടങ്ങുന്നതാണ് ഇവിടുത്തെ പൈതൃകം. സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ പഠന വിഷയമാണ് ഈ ഗ്രാമം. സാമൂഹിക രംഗത്തെ മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മഹാന്മാരുടെ നാടാണ് ആറന്മുള. സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ക്ക് ജന്മംനല്‍കിയെന്ന പ്രത്യേകതയുമുണ്ട്. ആറന്മുളയുടെ പൈകൃതത്തിന് അടിസ്ഥാനം ആദ്ധ്യാത്മികതയാണ്. ഗുരുപാരമ്പര്യമാണ് ഇവിടെ പുലരുന്നത്. മാതാജി ഗുരുപൂര്‍ണ്ണിമാമയി ഇവിടെ സ്കൂള്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശംതന്നെ പൈതൃകം നിലനിര്‍ത്താനാണ്. ഇത് പൈതൃക വിദ്യാലയമായും ഹെജിറ്റേജ് യൂണിവേഴ്സിറ്റിയായും വളരാന്‍ നമ്മള് ശ്രമിക്കണം.ആറന്മുളയിലെ പൈതൃകം നിലനിര്‍ത്താനാണ് വിമാനത്താവളത്തിനെതിരേ ഒത്തൊരുമിച്ച് സമരം നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ മാനേജര്‍ അജയകുമാര്‍ പുല്ലാട് അദ്ധ്യക്ഷതവഹിച്ചു.
സ്വാമി വിജയാനന്ദജി, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ഗോലോകാനന്ദജി മഹാരാജ്, സ്വാമി വേദാനന്ദ സരസ്വതി, വിജയഭാസ്ക്കരാനന്ദ തീര്‍ത്ഥപാദര്‍, ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എന്‍.ജി.ഉണ്ണികൃഷ്ണന്, ബിജെപി ജില്ലാ സെക്രട്ടറി പി.ആര്.ഷാജി, സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ വേണുഗോപാല്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ഗ്രാമപഞ്ചായത്തംഗം സുജാസുരേഷ്, പി.ഇന്ദുചൂഡന്, ചന്ദ്രശേഖരന്‍നായര്‍, ഭാര്‍ഗ്ഗവിയമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതാജി ഗുരുപൂര്ണ്ണിമാമയിയെ കുമ്മനം രാജശേഖരന് പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ.ഉണ്ണികൃഷ്ണന് രചിച്ച സിഡിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
ആര്.എസ്.നായര്‍ സ്വാഗതവും, സകൂള്‍ പ്രിന്‍സിപ്പള്‍ എസ്.ലത നന്ദിയും പറഞ്ഞു.ഇന്നലെ രാവിലെ 6ന് സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെയാണ് നവതി ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാല്ക്കാലിക്കല് വിജയാനന്ദ ഗുരുദേവന്റെ സമാധിയില്‍ നിന്നും ജ്യോതിപ്രയാണം ആരംഭിച്ചു. സൂര്യന് ജയസൂര്യന്ഭട്ടതിരിപ്പാട് മാതാജിയെ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. നവതി ആഘോഷങ്ങളെ അനുസ്മരിപ്പിച്ച് 90 മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് ഗോപൂജ, പാദപൂജ, അന്നദാനം , കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: