കൊച്ചി: ഒരുകൂട്ടം നവാഗതര്‍ ഒരുക്കുന്ന ഗ്രാമീണ കഥ പറയുന്ന ‘ഭാസുരം’ എന്ന സിനിമ അണിയറിയില്‍ ഒരുങ്ങുന്നു. ഒരു മലയോര ഗ്രാമത്തിലെ ടാക്സി ഡ്രൈവറുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ഷിനോദ് സഹദേവനാണ്.
വിനോദ് അന്നാര, സുധീഷ് കാവഞ്ചേരി, രമാശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നു.
മലയാള സിനിമയിലെ താരരാജാവിന്റെ ഗസ്റ്റ് അപിയറന്‍സ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോഴിക്കോട്, വയനാട്, ബംഗളൂരൂ, പഴനി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്നു.
നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ഭാസുരം’ ജ്യോതിസ് ഫിലിംസിന്റെ ബാനറില്‍ രമാശശിധരന്‍, സുധീഷ് മാക്കോരം എന്നിവരാണ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: