ഇന്റോനേഷ്യന്‍ മലനിരകളുടെ ഭംഗിയെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. വെള്ളചാട്ടവും, ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങളും ആ മലനിരകളുടെ ചന്തം കൂട്ടുന്നുണ്ട്. ക്യാമറകണ്ണുകളിലൂടെ ആരും പകര്‍ത്താനാഗ്രഹിക്കുന്ന പ്രകൃതി ഭംഗിയാല്‍ നിറഞ്ഞ മലനിരകള്‍.
അങ്ങനെ പ്രകൃതി ഭംഗി ആസ്വദിക്കവെ ഒരു ക്യാമറ കണ്ണില്‍പ്പെട്ട അത്ഭുത ജീവിയാണ് നമ്മേ ആശ്ചര്യപ്പെടുത്തുന്നത് !
വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി പകര്‍ത്തവെയാണ് ജീവി ക്യാമറയുടെ ദൃശ്യവലയത്തില്പ്പെട്ടത്. വെള്ളച്ചാട്ടത്തിന് ഇടത് വശത്ത് നിന്നുള്ള അനക്കം ശ്രദ്ധിച്ച് അങ്ങോട്ട് ക്യാമറ തിരിച്ചപ്പോള്‍, വലിയ കാലുകളോടെയുള്ള ഒരു ജീവി വെള്ളംച്ചാട്ടം മുറിച്ച് കടന്ന് എങ്ങോട്ടോ മായുന്നതാണ് കണ്ടത്. ഇത്തരമൊരു ജീവിയെ ഇന്റോനേഷ്യയില്‍ ഇതുവരെ കണ്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
വിദൂരതയില്‍ നിന്നുള്ള ചിത്രീകരണത്തിനിടെയാണ് ജീവിയെ കാണുന്നത്. ആദ്യം കരടിയാണെന്ന് കരുതിയെങ്കിലും അത്രയും വലിപ്പമുള്ള കരടികള്‍ സാധാരണ ഇന്റോനേഷ്യന്‍ മലനിരകളില്‍ പ്രത്യക്ഷപ്പെടാറില്ല.
ജീവിയേതെന്നറിയാന് ക്യാമറ സൂം ചെയ്തു. എന്നിട്ടും ഏത് തരം ജീവിയാണതെന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അത്ഭുത ജീവിയാണെന്ന് വ്യക്തമായത്.
അത്ഭുത ജീവിയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വൈറലാകുകയാണ്. ധാരാളം ആളുകള്‍ ഇതിനോടകം തന്നെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: