ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയില്‍ ഇനി അവശേഷിക്കുന്നത് നാല് ദിവസത്തെ പമ്പിങ്ങിനാവശ്യമായ വെള്ളം മാത്രം. പഴയ പാലത്തിന് താഴെയായി മണല്‍ച്ചാക്കുകള്‍ നിരത്തി വെള്ളം തടഞ്ഞ് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ജല അതോറിറ്റി നടത്തും.
നിള സ്രോതസ്സായ ശുദ്ധജല പദ്ധതി നേരത്തെ തന്നെ പമ്പിങ്ങിന് ആവശ്യമായ വെള്ളമില്ലാത്ത അവസ്ഥയിലാണ്.സ്രോതസ്സ് ശക്തിപ്പെടുത്താന്‍ ചാല് കീറി വെള്ളമൊഴുക്കി സംഭരണ കിണറിലേക്കു നേരിട്ട് എത്തിക്കുന്ന രീതിയാണിപ്പോള്‍.
മണലിലൂടെ വെള്ളം ഒഴുക്കുന്നതോടെ സ്വാഭാവിക രീതിയിലുള്ള ഫില്‍റ്ററേഷന്‍ നടക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രം വേണ്ടി വന്ന പുഴയില്‍ ചാലു കീറുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പേ ജലഅതോറിറ്റിക്ക് ചെയ്യേണ്ടി വന്നു.
ഇരു കരകളോടു ചേര്‍ന്ന് നീര്‍ച്ചാലായി മാത്രമാണു പുഴയിലെ ഒഴുക്ക്. വെള്ളം സാധ്യമായ സ്ഥലത്തൊക്കെ തടഞ്ഞ് നിര്‍ത്തി പമ്പിങ് മുടക്കാതിരിക്കാനുള്ള ശ്രമങ്ങളാണു ജലഅതോറിറ്റി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: