ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ സരസ്വതി വിദ്യാലയ ഹൈസ്കൂളില്‍ നടന്ന ഭാരതീയ വിദ്യാലയ വിജ്ഞാന മേളയില്‍ കല്ലേക്കാട് വ്യാസ വിദ്യാലയം ജേതാക്കളായി. ശിശു വിഭാഗം.ബാല വിഭാഗം,കിഷോര്‍ വിഭാഗം എന്നിങ്ങനെ മൂന്നായി തിരിച്ചു് നടന്ന വിജ്ഞാനമേളയില്‍ 3 ലും മുന്നിലെത്തി.ശിശു വിഭാഗത്തില്‍ 24 പോയിന്റും, ബാലവിഭാഗത്തില്‍ 36 പോയിന്റും കിഷോര്‍ വിഭാഗത്തില്‍ 72 പോയിന്റും നേടിയാണ് ഒന്നാമതെത്തിയത്,ശിശു വിഭാഗത്തില്‍ 15 പോയിന്റ് നേടി ചന്ദ്രനഗര്‍ മൂകാംബിക വിദ്യാനികേതന്‍ 2 ആമതും 11പോയിന്റുകള്‍ നേടിയ പുലാപ്പറ്റ ലക്ഷ്മിനാരായണ സരസ്വതി വിദ്യാനികേതന്‍ 3 മതും എത്തി, ബാലവിഭാഗത്തില്‍ 16 പോയിന്റുകള്‍ നേടി കൊഴിഞ്ഞാമ്പാറ സരസ്വതി വിദ്യാലയഹൈസ്കൂള് രണ്ടാമതും,11പോയിന്റുകള്‍ നേടി ശ്രീകൃഷ്ണപുരം ശ്രീവ്യാസ വിദ്യാനികേതന്‍ മൂന്നാമതും എത്തി, കിഷോര്‍ വിഭാഗത്തില്‍ 58 പോയിന്റുകള്‍ നേടിയ മുളയങ്കാവ് സരസ്വതി വിദ്യാനികേതന്‍ രണ്ടാമതും 26 പോയിന്റുകള്‍ നേടി കൊഴിഞ്ഞാമ്പാറ സരസ്വതി വിദ്യാലയ ഹൈസ്കൂള്‍ മൂന്നാമതും എത്തി,20 സ്കൂളുകളില്‍ നിന്നായി 500 ലേറെ വിദ്യാര്‍ത്ഥികള്‍ വിജ്ഞാനമേളയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: