പാലക്കാട്: ഭാരതീയ ജനത മഹിളാ മോര്‍ച്ച ജില്ലാ നേതൃയോഗം ബിജെപി ജില്ലാ ഓഫീസില്‍ ചേര്‍ന്നു. വര്‍ധിച്ചു വരുന്ന സിപിഎം അതിക്രമങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണക്കാരായ കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായിവിജയന് രാജിവെക്കണമെന്ന് മഹിളാ മോര്‍ച്ച ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മഹിളാ മോര്‍ച്ച ജില്ല പ്രസിഡണ്ട് ശ്രീമതി:കെ.എം.ബിന്ദു അധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീ:ജി.കാശിനാഥ്, മധ്യ മേഖലാ ജന:സെക്രട്ടറി ശ്രീ:പി.വേണുഗോപാലന്‍, ജില്ല ജന:സെക്രട്ടറി കെ.വി.ജയന് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി പി.സത്യഭാമ, മഹിളാ മോര്‍ച്ച ജില്ല ജന:സെക്രട്ടറി ബേബി ചന്ദ്രന്(കൗണ്‍സിലര്‍), ജില്ല വൈസ്പ്രസിഡണ്ട് അഡ്വ.ശാന്താദേവി, അനിത ദേവന്,ഉഷ,അമുത, എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: