കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 1961 ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന് ചെയ്തിട്ടുള്ള എല്ലാ മോട്ടോര്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് 2017 ലേക്ക് പുതുക്കണം. അപേക്ഷ നിശ്ചിത ഫീസടച്ച ചലാന്‍ രസീത് സഹിതം 31 നകം കാസര്‍കോട് അഡീ. ലേബര്‍ ഓഫീസില്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകളില്‍ 25 ശതമാനം ഫൈന്കൂട്ടി ഈടാക്കും. രജിസ്ട്രേഷന് ചെയ്യാന്‍ ബാക്കിയുള്ള മുഴുവന്‍ മോട്ടോര്‍ വാഹന ഉടമകളും (ടാക്സി) നിര്‍ബന്ധമായും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ചെയ്യാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് കാസര്‍കോട് അസി ലേബര്‍ ഓഫീസര്‍ അറിയിച്ചു. Web site: www.lc.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നംമ്പര്‍: 04994 257850, 8547 655762.
പ്രതികരിക്കാൻ ഇവിടെ എഴുതുക: