കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡില്‍ കൂടി ഇനി അമിത വേഗതയില്‍ ചെത്തി നടക്കാമെന്ന് മോഹിച്ചാല്‍ നിങ്ങള്‍ ഇന്റര്‍സെപ്റ്ററുമായി കാത്തിരിക്കുന്ന പോലീസിന്റെ വലയില്‍ കുടുങ്ങും. ഇനി സ്പീഡിലല്ല ഓടിച്ചതെന്ന് കളവ് പറയാമെന്ന് വിചാരിച്ചാല്‍ തന്നെ വിദൂരതയില്‍ നിന്നു തന്നെ നിങ്ങളുടെ വാഹനത്തിന്റെ സ്പീഡും വാഹനവും പാതയോരത്ത് പാര്‍ക്കു ചെയ്ത പോലീസ് വാഹനത്തിലെ ഇന്റര്സെപ്റ്ററെന്ന ഉപകരണം റെക്കോഡ് ചെയ്തിരിക്കും. വാഹനാപകടങ്ങളും മരണങ്ങളും പതിവായ കെഎസിടിപി റോഡില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞ മാസമാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇന്റര്സെപ്റ്ററെന്ന ഉപകരണമെത്തിച്ചത്. ഉപകരണം സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ പോലീസ് സ്റ്റേഷന് കുടിയാണ് ബേക്കല്‍. ബേക്കല്‍ സിഐ ഓഫീസുമായി ബന്ധിപ്പിച്ചാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്.
എസ്ഐ ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച ഉദ്യേഗസ്ഥരാണ് വാഹന പരിശോധനക്കിറങ്ങുന്നത്. റോഡു പണി നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കുറില്‍ 40 കിലോമീറ്റര്‍ വേഗവും മറ്റിടങ്ങളില്‍ പരമാവധി 60 കിലോമീറ്റര്വേഗവും അനുവദിനീയമാണ്. ഇതിനപ്പുറം കടക്കുന്നവരാണ് ഉപകരണത്തിലെ റഡാറില്‍ കുടുങ്ങി പിഴ നല്‍കേണ്ടി വരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21 പേരാണ് കെ എസ് ടി പി റോഡിലുണ്ടായ വിവിധ വാഹന അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നുവെന്നതും ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ തന്നെ ഉപകരണം സ്ഥാപിക്കന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: