മാനന്തവാടി : വീരപഴശ്ശി രാജാവ്, തലക്കര ചന്തു, എച്ചന കുങ്കന് തുടങ്ങിയ ധീര ദേശാഭിമാനികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് യുവമോര്‍ച്ച ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ബ്രിട്ടീഷ്കാരോട് സന്ധിയില്ലാ സമരം നടത്തി വീര മൃത്യു വരിച്ച ധീരദേശാഭിമാനികളെ പാടെ അവഗണിക്കുന്ന നിലപാടാണ് അധികാരികള്‍ തടര്‍ന്നു പോരുന്നത്. വീരപഴശ്ശി, തലക്കര ചന്തു , എടച്ചന കുങ്കന്, കരിന്തണ്ടന് തുടങ്ങിയവര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ പോലും കഴിഞ്ഞ കാലങ്ങളില്‍ ഭരണം നടത്തിയവര്‍ക്ക് സാധിച്ചിട്ടില്ല. പുളിഞ്ഞാലിലെയും പനമരത്തേയും എടച്ചന കുങ്കന്റെയും തലക്കര ചന്തുവിന്റേയും സ്മാരകങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണിന്ന്. സ്മാരകം നിര്‍മ്മിക്കാന്‍ ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. ഇത് ധീര ദേശാഭിമാനികളെ അപമാനിക്കലാണ്. വരുംതലമുറയ്ക്ക് ചരിത്രം പറഞ്ഞ് കൊടുക്കാന്‍ ഭരണം നടത്തുന്നവര്‍ക്ക് ബാധ്യതയുണ്ട്. ഈ ധീര ദേശാഭിമാനികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് പുളിഞ്ഞാലിലും, പനമരത്തും, പുല്‍പ്പള്ളിയിലും യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ദീപാവലി നാളില്‍ ധീര്ദേശാഭിമാനികളുടെ സ്മാരകങ്ങളില്‍ ശുചീകരണം നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദീപം തെളിയിക്കും. ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: