തിരുവല്ല: സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് ഓടക്കല്‍.ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പാര്‍ട്ടി ഗുണ്ടകളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.സ്വന്തം ജില്ലയില്‍ സമാധാനം ഉറപ്പിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎം കൊലചെയ്തതില് പ്രതിഷേധിച്ച് നിരണത്ത് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം കമ്മറ്റി അംഗം കെ.ആര്.അജി, കര്‍ഷകമോര്‍ച്ച ജില്ലാ സമിതി അംഗം വി.എം.രവി, പഞ്ചായത്ത് ജന:സെക്രട്ടറി എ.കെ.രാജേഷ്, വൈസ് പ്രസിഡന്റ് രാജ്കുമാര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: